Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cpm Leaders

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ക​ള്ള​പ്പ​ണ കേ​സ്: വി​ടു​ത​ൽ ഹ​ർ​ജി​യു​മാ​യി സി​പി​എം നേ​താ​ക്ക​ൾ

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ൽ വി​ടു​ത​ൽ ഹ​ർ​ജി​യു​മാ​യി സി​പി​എം നേ​താ​ക്ക​ൾ. കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കാ​ട്ടി എ​.സി. മൊ​യ്തീ​നും എം.​എം. വ​ർ​ഗീ​സും കെ. ​രാ​ധാ​കൃ​ഷ്ണ​നുമാണ് ഹ​ർ​ജി ന​ൽ​കിയത്. ഹ​ർ​ജി ഈ​മാ​സം 24ന് ​പി​എം​എ​ൽ​എ കോ​ട​തി പ​രി​ഗ​ണി​ക്കും.

കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഹ​ർ​ജി​യെ എ​തി​ർ​ക്കാ​നാ​ണ് ഇ​ഡി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ പ​ണം പാ​ർ​ട്ടി ഓ​ഫീ​സ് പ​ണി​യാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ സം​ഘം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട 180 കോ​ടി​രൂ​പ​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ൽ 83 പ്ര​തി​ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ ദൃ​ഷ്ട്ടി​യാ​ൽ തെ​ളി​വു​ണ്ടെ​ന്ന് ക​ലൂ​ർ പി​എം​എ​ൽ​എ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രും കേ​സി​ലെ പ്ര​തി​ക​ളു​മാ​യ എ.സി. മൊ​യ്‌​ദീ​ൻ, എം.​എം. വ​ർ​ഗീ​സ്, കെ. ​രാ​ധ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചത്.

ക​ള്ള​പ്പ​ണ കേ​സി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്നും വി​ചാ​ര​ണ ന​ട​ത്താ​നു​ള്ള തെ​ളി​വി​ല്ലെ​ന്നു​മാ​ണ് നേ​താ​ക്ക​ളു​ടെ വാ​ദം. മാ​ത്ര​മ​ല്ല പാ​ർ​ട്ടി​യെ ക​ള്ള​പ്പ​ണ കേ​സി​ൽ പ്ര​തി​യാ​ക്കാ​നാ​കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കേ​സി​ൽ 64-ാം പ്ര​തി​യാ​ണ് സി​പി​എം പാ​ർ​ട്ടി.

Kerala

മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​ത് സി​പി​എം രീ​തി: എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. അ​ഭ​യം പ്രാ​പി​ക്കാ​ൻ ക​ഴി​യു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രും കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യാ​ണ്. അ​പ്പോ​ൾ എ​ല്ലാ സാ​ങ്കേ​തി​ക​ത്വ​വും നോ​ക്കാ​നാ​കി​ല്ല. നേ​താ​ക്ക​ൾ​ക്ക് സ്വ​യം​വി​മ​ർ​ശ​നം ന​ട​ത്തേ​ണ്ട ഒ​ന്നും ഇ​തി​ൽ സം​ഭ​വി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ ഇ​ങ്ങ​നെ​യും സാ​ങ്കേ​തി​ക​ത്വം ഉ​ണ്ടെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഭാ​വി​യി​ൽ ഇ​തു സ​ഹാ​യി​ക്കും. അ​തു​പോ​ലെ ത​ന്നെ പി​ണ​റാ​യി​യു​ടെ മു​ഖം മാ​ത്രം എ​ന്ന വി​മ​ർ​ശ​ന​ത്തി​ൽ കാ​ര്യ​മി​ല്ലെ​ന്നും എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്‌​താ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖം കു​റ​വാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ന​യി​ച്ച​യാ​ളെ കു​റി​ച്ച് പ​റ​യു​ന്ന​ത്‌ സ്വാ​ഭാ​വി​ക​മാ​ണ്.
അ​തി​ൽ അ​സൂ​യ​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

സിപിഎം നേതാക്കൾ വീട്ടിലെത്തി; വഴങ്ങാതെ സുധാകരൻ

ആ​ല​പ്പു​ഴ: ജി. സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും ഇ​ട​പെ​ട്ടു.​ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് ജി.​ സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സി​പി​എം നേ​താ​ക്ക​ൾ പ​റ​വൂ​രി​ലെ ജി.​ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി.​

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ​യും സി.​എ​സ്. സു​ജാ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽനിന്നു പി​ന്മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ എ​ന്നാ​ൽ ഇ​നി​യും അ​വ​ഗ​ണ​ന​ക​ൾ നേ​രി​ട്ട് മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നാ​ണ് ജി.​ സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തോ​ടെ സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ട്ടാ​ൽ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് സി​പി​എ​മ്മും ഒ​രു​ങ്ങി. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മ​റ്റി കൂ​ടി വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ​പാ​ർ​ട്ടി​ക്കെ​തി​രേ നീ​ങ്ങു​ക​യാ​ണെ​ങ്കി​ൽ രാ​ഷ്‌ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

​ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി അ​വ​ഗ​ണി​ച്ച​താ​ണ് സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്.​ സ​ലാംത​ന്നെ അ​മ്പ​ല​പ്പു​ഴ​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​കും.

ക​ഴി​ഞ്ഞ ത​വ​ണ 11,125 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സ​ലാം അ​മ്പ​ല​പ്പു​ഴ​യി​ൽ വി​ജ​യി​ച്ച​ത്. അ​തി​നുമു​മ്പ് സു​ധാ​ക​ര​നാ​യി​രു​ന്നു അ​മ്പ​ല​പ്പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

Kerala

തു​ട​ർ​ഭ​ര​ണ വി​വാ​ദം; ക​വി സ​ച്ചി​താ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം നേ​താ​ക്ക​ൾ

തൃ​ശൂ​ർ: തു​ട​ർ​ഭ​ര​ണ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ. സ​ച്ചി​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​ൻ അ​ശോ​ക​ൻ ച​രു​വി​ലും അ​ബ്ദു​ൽ ഖാ​ദ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ദൗ​ത്യ​വു​മാ​യി​ട്ട​ല്ല സ​ച്ചി​മാ​ഷേ ക​ണ്ട​തെ​ന്നും കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ്ര​തി​ക​രി​ച്ചു.

"കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്ദേ​ശി​ച്ച​ല്ല താ​ൻ അ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ ഇ​ട​ത് മൂ​ല്യം അ​റി​യാ​ത്ത ആ​ള​ല്ല അ​ദ്ദേ​ഹം. സ​ച്ചി​ദാ​ന​ന്ദ​ൻ പാ​ര്‍​ട്ടി അം​ഗ​മ​ല്ല. അ​ദ്ദേ​ഹ​ത്തി​ന് വി​മ​ർ​ശി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്നാ​ണ് ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. സ​ച്ചി മാ​ഷു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഊ​ഷ്മ​ള​മാ​യി​രു​ന്നു. സ​ച്ചി​മാ​ഷ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​യാ​ളാ​ണ്. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സ​ച്ചി മാ​ഷെ കാ​ണാം. സ​ച്ചി​മാ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്'.-​കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ സൈ​ബ​റി​ട​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ഫാ​സി​സ​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് താ​ൻ. ഇ​തൊ​ന്നും മ​ന​സി​ലാ​കാ​ത്ത​വ​രോ​ട് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​ന്ന​തി​ൽ ല​ജ്ജ തോ​ന്നു​ന്നെ​ന്നും ഫേ​സ്ബു​ക്കി​ൽ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ കു​റി​ച്ചു.

Kerala

ഇ​ഡി അ​ന്വേ​ഷി​ച്ചാ​ൽ കൂ​ടു​ത​ൽ സിപിഎം നേ​താ​ക്ക​ൾ ജയിലിൽ ആകുമെന്ന് ഹസൻ

തൃ​​​ശൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ഡി​​​ക്കും അ​​​ന്വേ​​​ഷി​​​ക്കാ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സ്വാ​​​ഗ​​​തം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും ഇ​​​ഡി വ​​​ന്നാ​​​ൽ കൂ​​​ടു​​​ത​​​ൽ സിപിഎം നേ​​​താ​​​ക്ക​​​ൾ ജ​​​യി​​​ലി​​​ലാ​​​കു​​​മെ​​​ന്നും കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ.      

സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​. അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​ഗ്ര​​​ഹ​​​മോ​​​ഷ​​​ണ സം​​​ഘ​​​വു​​​മാ​​​യി സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന​​​വ​​​ർ​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. സി​​​പി​​​എ​​​മ്മി​​​നു സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലു​​​ള്ള പ​​​ങ്ക് ഇ​​​തി​​​ലൂ​​​ടെ പു​​​റ​​​ത്തു വരുമെന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up